Logo

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ WMC സംസ്ഥാനതല വാർഷിക സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ WMC സംസ്ഥാനതല വാർഷിക സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ  സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമാര്‍ക്കായുള്ള സംസ്ഥാനതല സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തുവാൻ ഡിസ്ട്രിസ്ട് WMC കമ്മറ്റിയും സെക്ഷന്‍ WMC പ്രസിഡന്റുമാരും ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടിജെ സാമുവേലിന്റെ നേതൃത്വത്തിൽ കൂടി തീരുമാനിച്ചിരിക്കുന്നു. ''നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങിക്കൊള്‍ക'' എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സഭാ സൂപ്രണ്ട് റവ. ടിജെ സാമുവേൽ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിസ്.റീജ ബിജു,കൊട്ടാരക്കര മുഖ്യ പ്രഭാഷകയാകും കൂടാതെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, WMC എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും സമ്മേളനത്തിൽ വിവിധ സെക്ഷനുകളിൽ പ്രഭാഷകരായിരിക്കും. WMC ക്വയറും ടീമിനോടൊപ്പം പാസ്റ്റർ.ബിനോയ് എബ്രഹാം, പന്തളം സമ്മേളനത്തിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.  സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഹോദരിമാരേയും ഈ മീറ്റിംഗിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

നമ്മുടെ കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനതല സമ്മേളനം എല്ലാ വര്‍ഷവും നടത്തുന്നതുപോലെ സഹോദരിമാര്‍ക്കായുള്ള പൊതു മീറ്റിംഗ് ആയി നടത്തുവാന്‍ സാധിച്ചില്ല. എന്നാല്‍ 13 വയസ്സുമുതല്‍ 30 വയസ്സുവരെയുള്ള അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു സ്‌പെഷ്യല്‍ മീറ്റിംഗ് വളരെ അനുഗ്രഹമായി നടത്തുവാന്‍ കര്‍ത്താവ് സഹായിച്ചു.

 

കഴിഞ്ഞവര്‍ഷം വിവാഹസഹായം, വിധവാ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിങ്ങനെ ഡിസ്ട്രിക്ട് WMC യില്‍ നിന്നും പലരെയും സഹായിച്ചു.

ഏപ്രില്‍ മാസത്തില്‍ മൂന്ന് ആഴ്ചത്തെ  അവധിക്കാല വേദാദ്ധ്യായന ക്ലാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തി.

നിത്യതയില്‍ ചേര്‍ക്കപ്പെട്ട ശുശ്രൂഷകന്മാരുടെ ഭാര്യമാര്‍ക്കായി ആഗസ്റ്റ് മാസം 26ന് ഒരു മീറ്റിംഗ് നടത്തുകയും എല്ലാവര്‍ക്കും 5000 രൂപ വീതം നല്‍കുകയും ചെയ്തു.

സെക്ഷന്‍ WMC കമ്മറ്റിക്കാരുടെ ക്ഷണം സ്വീകരിച്ച് ഡിസ്ട്രിക്ട് WMC കമ്മറ്റിയംഗങ്ങള്‍ സെക്ഷനുകളില്‍ ആത്മീയ കൂട്ടായ്മകള്‍ നടത്തി.

കഴിഞ്ഞ ഏറിയ വര്‍ഷങ്ങളായി WMC കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന മിസിസ് ലീലാമ്മ ഡാനിയേല്‍ വിരമിച്ച സ്ഥാനത്തേക്ക് മിസിസ് ലിസ്സി സണ്ണി (ശാലേം ഏ.ജി. ചര്‍ച്ച്, ന്യൂയോര്‍ക്ക്)യെ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മറ്റി നിയമിച്ചു. ഡോ. സൂസന്‍ ചെറിയാനും കോര്‍ഡിനേറ്ററായി തുടരുന്നു.
കഴിഞ്ഞവര്‍ഷം ഈ പദ്ധതികള്‍ക്കെല്ലാം സഹായം നല്‍കിയ എല്ലാ സഭകള്‍ക്കും വ്യക്തികള്‍ക്കും വിശേഷാല്‍ നന്ദി. നിങ്ങളുടെ വിലപ്പെട്ട പ്രാര്‍ത്ഥന, സഹകരണം, സഹായം ഈ സമ്മേളനത്തിന് അനുഗ്രഹമായി തീരട്ടെ.  

ഡിസ്ട്രിക്ട് WMC യ്ക്കുവേണ്ടി,
 


മറിയാമ്മ സാമുവല്‍   
പ്രസിഡന്റ്       
                          
അനിതാ സിനോദേവ് 
സെക്രട്ടറി          

 

ലൂസി ബാബു
ട്രഷറാര്‍

Related Posts