Logo

ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യം: പാസ്റ്റർ ടി.ജെ. സാമുവേൽ


ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യം: പാസ്റ്റർ ടി.ജെ. സാമുവേൽ

ലോകത്തിൻ്റെ ഇച്ഛകൾക്കു അനുസരിച്ചു ജീവിക്കുന്നതിൽ നിന്നും പിൻവാങ്ങി ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യമാണെന്നും
അങ്ങനെ മടങ്ങി വരുന്നവർക്കു മാത്രമേ പ്രത്യാശാനിർഭരമായി ജീവിക്കുവാൻ കഴിയുകയുള്ളെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ പ്രസ്താവിച്ചു.
യേശുക്രിസ്തുവിൻ്റെ ക്രൂശീകരണത്തിലൂടെയാണ് മാനവരാശിക്കു രക്ഷയും സമാധാനവും സാധ്യമായത് എന്നും ആ സമാധാനത്തിൽ ജീവിക്കേണ്ടതിന് ദൈവജനം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ്റെ ഭാഗമായി രാവിലെ ഒമ്പതിന് ആരംഭിച്ച സംയുക്ത സഭായോഗത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു പാസ്റ്റർ ടി.ജെ. സാമുവേൽ. 
സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തനധ്യാനം നയിച്ചു. ഡോ.എ.കെ.ജോർജ് പ്രഭാഷണം നടത്തി. കൺവൻഷനിൽ മുഖ്യ പ്രഭാഷകരായിരുന്ന പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, തോമസ് എബ്രഹാം, മനുവേൽ ജോൺസൻ, മനോജ് തോമസ്, ജോൺ സാമുവേൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
പാസ്റ്റർമാരായ പി.എം.ജോയി, പി.എം.ജോർജ്, ജോസ് ടി.ജോർജ്, പി.കെ.ജോസ്, പി.ബേബി, പി.കെ.യേശുദാസ്, ജെ.സജി,ബാബു വർഗീസ് തുടങ്ങിയവർ അനുമോദന സന്ദേശങ്ങൾ നല്കി. ഡോ.ജയിംസ് ജോർജ്, പാസ്റ്റർമാരായ ജോമോൻ കുരുവിള, ജോസ് തോമസ്, എ.രാജൻ, ബിനു വി.എസ്, ബെൻസൻ മാത്യൂ എന്നിവരും മറിയാമ്മ സാമുവേൽ, മേരിക്കുട്ടി ജോസ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ചാരിറ്റി വിഭാഗം ആരംഭിക്കുന്ന ഭവനനിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനം സഭാദ്ധ്യക്ഷൻ പാസ്റ്റർ ടി.ജെ. സാമുവേൽ നടത്തി. പാസ്റ്റർ ബിജി ഫിലിപ്പ്, ബാബു തോമസ് എന്നിവർ നേതൃത്വം നല്കി. മികച്ച പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നല്കിയ മാത്യൂ കുര്യനെ അനുമോദിച്ചു. സാലി സാബു, ഷിജു ജോൺ സാമുവേൽ, പാസ്റ്റർമാരായ ഒ.സാമുവേൽ, പ്രഭ ടി തങ്കച്ചൻ, ഷിജു വർഗീസ്, റോബർട്ട് കിങ്സ്റ്റൺ, ടി.മത്തായിക്കുട്ടി തുടങ്ങിയവർ പ്രാർത്ഥന നയിച്ചു.
തിരുമേശ ശുശ്രുഷ അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യുവിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം ശുശ്രുഷകർ ചേർന്നു നിർവ്വഹിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നും പതിനയ്യായിരത്തിലധികം വിശ്വാസികൾ സംബന്ധിച്ചു. ഫെബ്രുവരി ഇരുപത്തൊമ്പതിനാണ് അടൂർ-പറന്തൽ എ. ജി. കൺവൻഷൻ ഗ്രൗണ്ടിൽ ജനറൽ കൺവൻഷൻ ആരംഭിച്ചത്.

Related Posts