അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2024 മാർച്ച് 12,13 തീയതികളിൽ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2024 മാർച്ച് 12,13 തീയതികളിൽ കൊട്ടാരക്കര വാളകം ലാൻറ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 1500 കോൺഫറൻസ് അംഗങ്ങൾ പ്രീ രജിസ്ട്രറേഷൻ ചെയ്ത കോൺഫറൻസ്. മാർച്ച് 12 രാവിലെ 7 മണിക്ക് വെരിഫിക്കേഷൻ നടക്കുകയും 9 മണിക്ക് കോൺഫറൻസ് പ്രാർത്ഥിച്ചു ആരംഭിക്കുകയും ചെയ്യും. മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളുടെ റിപ്പോർട്ട്, വരവ് ചെലവ് കണക്കുകളുടെ അവതരണം, തുടർന്ന് ബിസിനസ്സ് കമ്മറ്റി എന്നിവയാണ് കോൺഫറൻസിന്റെ പ്രധാന ഘട്ടങ്ങൾ.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിമൂന്ന് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗീകൃത സഭകളിൽ നിന്നും ഒരു പ്രതിനിധിയും, ഓർഡിനേഷൻ, ലൈസൻസ് ടു പ്രീച്ച്, ക്രിസ്റ്റൻ വർക്കർ എന്നീ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ള ദൈവദാസന്മാർക്കും ആയിരിക്കും കോൺഫറൻസിൽ പ്രവേശനം ഉള്ളത്.