കർത്താവിൽ പ്രിയ പാസ്റ്റർമാരുടെയും സഭകളുടെയും അറിവിലേക്ക്
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടറന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളുടെ ഫോട്ടോയും സ്ഥാനപേരും വച്ച് ചിലർ ഇലക്ഷൻ പ്രചരണം നടത്തുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടു.
ഇങ്ങനെ പോസ്റ്റ് ഇട്ടിരിക്കു ന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അറിവ് കൂടാതെയാണെന്ന് ഇതിനാൽ അറിയിക്കുന്നു.
ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി
