അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മേഖല തിരഞ്ഞെടുപ്പ് 2024
ഏവര്‍ക്കും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നേഹവന്ദനം.
ദൈവഹിതമായാല്‍ മലയാളം ഡിസ്ട്രിക്ടിലെ 2024-26 വര്‍ഷത്തേക്കുള്ള മേഖലാ ഡയറക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് താഴെപ്പറയുന്ന സ്ഥലത്തും രാവിലെ 10 മണിക്ക് നടത്തുവാന്‍ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.
ഉത്തരമേഖല: ജൂണ്‍ 17 തിങ്കള്‍, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, പെരുമ്പാവൂര്‍
LOCATION:
മദ്ധ്യമേഖല: ജൂണ്‍ 18 ചൊവ്വ, എബനേസർ പാർക്ക് ഓഡിറ്റോറിയം, ഇളമ്പൽ
LOCATION:
ദക്ഷിണ മേഖല: ജൂണ്‍ 19 ബുധന്‍ ഏ.ജി. ചര്‍ച്ച്, നെടുംകുഴി
LOCATION:
സര്‍ട്ടിഫിക്കറ്റ് പുതുക്കി കിട്ടിയിട്ടുള്ള എല്ലാ ശുശ്രൂഷകന്മാര്‍ക്കും അംഗീകൃത സഭകളില്‍ നിന്നും നിയമാനുസരണം തെരഞ്ഞെടുക്കപ്പെടുന്ന ഒരോ പ്രതിനിധിക്കും (മുന്‍പ് അംഗീകൃത സഭയായിരുന്നെങ്കിലും ഇപ്പോള്‍ 20 അംഗങ്ങളില്‍ കുറവുള്ള സഭകളുടെ ഡിസ്ട്രിക്ട് അംഗീകാരം നഷ്ടപ്പെടുന്നതാണ്. ആകയാല്‍ സ്‌നാനപ്പെട്ടവരും സഭാരജിസ്റ്ററില്‍ പേരുള്ളവരുമായ 20 അംഗങ്ങളില്‍ കുറവുള്ള സഭകളില്‍ സഭാപ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ പാടുള്ളതല്ല) വോട്ടവകാശം ഉണ്ടായിരിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ഓഫീസില്‍ നല്‍കിയിട്ടില്ലാത്ത സഭകള്‍ക്കും ശുശ്രൂഷകന്മാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
ക്രിസ്റ്റ്യന്‍ വര്‍ക്കര്‍ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ നടത്തി എക്‌സിക്യൂട്ടീവ് കമ്മറ്റി പുതുതായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്ക് മേഖലാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.
മൂന്നു മേഖലകളിലേയും തെരഞ്ഞെടുപ്പ് ദിവസം രാവിലെ 8.00ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി,
പാസ്റ്റര്‍ തോമസ് ഫിലിപ്പ്
സെക്രട്ടറി