വേദ പരിശീലനത്തിൽ ആദ്യമായി "സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് (C.C.S)" കോഴ്‌സുമായി ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്. ◾️
അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ കുമിളി, അണക്കരയിൽ ഉള്ള ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ വേദപരിശീലന രംഗത്ത് ആദ്യമായി "സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് (C.C.S)" കോഴ്‌സ് ആരംഭിച്ചിരിക്കുന്നു. ആകെ 200 മണിക്കൂർ ദൈർഖ്യമുള്ള ക്ലാസ്സുകളെ 100 മണിക്കൂറിന്റെ രണ്ടു മൊഡ്യൂളുകളായി ആണ് ക്രമീകരിച്ചിരിക്കുന്നത്. മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പഠിച്ചിരിക്കണം.
2024-2025 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ക്ലാസുകൾ 2024 സെപ്തംബർ 24 ന് ആരംഭിക്കും. ആദ്യ ബാച്ചിൽ 35 വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം ലഭിക്കുന്നത്. ആഴ്ച്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 8:30 മുതൽ 1:30 വരെ നടക്കുന്ന ക്ലാസ്സുകളിൽ അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതാണ്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനദിവസങ്ങളിൽ താമസിച്ച് പഠിക്കുവാൻ സൗകര്യം ലഭ്യമാണ്. സഭാ സംഘടനാ വ്യത്യാസമെന്യേ എല്ലാ ക്രൈസ്തവർക്കും അഡ്മിഷൻ നേടാവുന്നതാണ്.
സുഖകരമായ കാലാവസ്ഥ, മികവുറ്റ കോളേജ് ക്യാമ്പസ്, താമസം, ഭക്ഷണം, പരിചയ സമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ, ആധുനിക ലൈബ്രറി, സുവിശേഷ വേലയ്ക്കുള്ള പ്രത്യേക പരിശീലനം എന്നിവ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് ക്യാമ്പസിന്റെ പ്രത്യേകതകളാണ്.
കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പൽ. 9947077129, 9778420306, ഡീൻ ഓഫ് അക്കാഡമിക്സ്: 8606293850