അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗ് ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ "സർട്ടിഫിക്കറ്റ് ഇൻ ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ (CCPE)" കോഴ്സ് നടത്തപ്പെടുന്നു.
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗ് ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ "സർട്ടിഫിക്കറ്റ് ഇൻ ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ (CCPE)" കോഴ്സ് 2024 ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ കടമ്പനാട്, തുവയൂർ എജി സ്നേഹഭവനിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന ശുശ്രൂഷകർക്ക് തക്കതായ ക്ലിനിക്കൽ കൗൺസലിംഗ് പരിശീലനം നൽകുന്നതിനാണ് ഈ പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ശുശ്രൂഷകർക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും താല്പര്യമുള്ള വിശ്വാസികൾക്കും പ്രവേശനം നേടാം.
കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സും, കുറഞ്ഞത് 25 വയസ്സുമാണ്. 120 മണിക്കൂർ തിയറിയും, 60 മണിക്കൂർ പ്രായോഗിക കൗൺസിലിംഗും അടങ്ങുന്നതാണ് പരിശീലന പരിപാടി. പിയർ കൗൺസലിംഗ് സെക്ഷനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, ഡി-അഡിക്ഷൻ സെന്ററുകൾ, വൃദ്ധസദനകൾ, ആശുപത്രികൾ എന്നിവ സന്ദർശിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ മൂന്നു മാസത്തെ പരിശീലനത്തിന് എല്ലാ ആഴ്ചയും തിങ്കൾ മുതൽ ബുധൻ വരെയുള്ള ത്രിദിന ക്ലാസ്സുകളിൽ നിർബദ്ധമായും പഠിതാക്കൾ ഹാജരാകേണ്ടതുണ്ട്. കോഴ്‌സ് ഫീസ് 6000 രൂപയാണ്. ആദ്യം അപേക്ഷിക്കുന്ന 20 പേർക്ക് മാത്രമായിരിക്കും ഇപ്പോൾ അഡ്മിഷൻ ലഭിക്കുക. ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 9446 193004 (ഡയറക്ടർ) agicofficial@gmail.com
രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി: For Registration click the link
https://forms.gle/RZ8soApuEahtrYps8