റിവൈവൽ പ്രയാർ 365 പൂർത്തികരിച്ച് എജി പ്രയർ ഡിപ്പാർട്ട്മെന്റ്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെന്റ് ഇന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നടക്കുന്ന റിവൈവൽ പ്രയർ 365 ദിവസം പൂർത്തികരിച്ചിരിക്കുന്നു. നന്ദി സൂചകമായി 2024 ഒക്ടോബർ 1 തീയതി കുണ്ടറ എജി ചർച്ചിൽ വച്ച് പവർ കോണ്ഫറന്സും താങ്ക്സ് ഗിവിങ് പ്രയറും ക്രമീകരിച്ചിരിക്കുന്നു. 10 മണിക്കൂർ നീണ്ടു നിക്കുന്ന പ്രാർത്ഥന കൂട്ടായ്മ രാവിലെ 9 മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കും. പ്രയർ ഡിപ്പാർട്ടമെന്റ് ചെയർമാൻ പാസ്റ്റർ. ജോമോൻ കുരുവിള മീറ്റിംഗുകൾക്ക് അധ്യക്ഷം വഹിക്കും. വൈകിട്ട് നടക്കുന്നു സമാപന യോഗത്തിൽ സഭാ സൂപ്രണ്ട് റവ.ടിജെ സാമുവൽ മുഖ്യ സന്ദേശം നൽകും.