Logo

ഏജി ജനറൽ കൺവൻഷൻ 2025


കര്‍ത്താവില്‍ പ്രിയ ശുശ്രൂഷകനും സഭയ്ക്കും വന്ദനം!


ദൈവഹിതമായാല്‍ നമ്മുടെ ജനറല്‍ കണ്‍വന്‍ഷനും മറ്റ് യോഗങ്ങളും 2025  ജനുവരി 27 മുതല്‍ ഫെബ്രുവരി 2 (തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച) വരെ പറന്തല്‍ എ.ജി. കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും ഈ യോഗങ്ങളിലേക്ക് ക്ഷണിക്കുന്നു. 


വിശദവിവരങ്ങള്‍ താഴെ:-  
കണ്‍വന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 6 മണിമുതല്‍ 9 മണി വരെ. മറ്റ് യോഗങ്ങള്‍ (ശുശ്രൂഷക സെമിനാര്‍, മിഷന്‍സ് സമ്മേളനം, സണ്ടേസ്കൂള്‍ സമ്മേളനം, സി.എ. സമ്മേളനം) ജനുവരി 28 ചൊവ്വാഴ്ച മുതല്‍ ഫെബ്രുവരി 1 ശനി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ; പൊതുസഭായോഗം എലയ. 2 ഞായര്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെ എന്നിങ്ങനെ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.


സംഭാവനകള്‍ അതാതു സെക്ഷന്‍ പ്രസ്ബിറ്റര്‍മാരെ 2024 ഡിസംബര്‍ 31-നു മുമ്പ് ഏല്പിച്ച് രസീത് വാങ്ങേണ്ടതാണ്. സെക്ഷന്‍ പ്രസ്ബിറ്റര്‍മാര്‍ സഭകളുടെ ലിസ്റ്റ് സഹിതം സംഭാവനകള്‍ 2025 ജനുവരി 10ന് മുമ്പ് ഡിസ്ട്രിക്ട് ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. കണ്‍വന്‍ഷന്‍റെ അനുഗ്രഹത്തിനായി 2025 ജനുവരി 2 മുതല്‍ ക്രമീകരിച്ചിരിക്കുന്ന തീയതികളില്‍ സെക്ഷനുകളിലെ എല്ലാ സഭകളും പ്രത്യേകം ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. ജനുവരി 24-ാം തീയതി വെള്ളിയാഴ്ച കണ്‍വന്‍ഷന്‍റെ അനുഗ്രഹത്തിനായി പ്രത്യേകമായി എല്ലാ സഭകളും ഉപവസിച്ച് പ്രാര്‍ത്ഥിക്കണം.


പ്രത്യേക ശ്രദ്ധയ്ക്ക്:-
ഡിസ്ട്രിക്ടിലെ പൊതുയോഗങ്ങള്‍ നടക്കുന്ന ഈ ആഴ്ചയില്‍ പ്രാദേശിക സഭകളില്‍ യോഗങ്ങള്‍ ക്രമീകരിക്കുവാന്‍ പാടുള്ളതല്ല. അനുഗ്രഹിക്കപ്പെട്ട ആത്മീയ കൂട്ടായ്മകള്‍ നടക്കേണ്ടതിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. 
എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി,

പാസ്റ്റര്‍ തോമസ് ഫിലിപ്പ്‌
(സെക്രട്ടറി)

Related Posts