അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരള പ്രാര്‍ത്ഥനാ യാത്ര 2025 എജി പുനലൂർ ഹെഡ് ഓഫീസിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരള പ്രാര്‍ത്ഥനാ യാത്ര. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാര്‍ത്ഥനായാത്ര 2025 മാര്‍ച്ച് 19ന് എജി പുനലൂർ ഹെഡ് ഓഫീസിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിച്ചു. മാര്‍ച്ച് 25ന് സമാപിക്കുന്നു. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവലിനോടൊപ്പം പ്രാര്‍ത്ഥനാ സഹകാരികളും കേരളാ പ്രാര്‍ത്ഥനാ യാത്രയില്‍ പങ്കെടുക്കുന്നു. ഈ യോഗങ്ങളിലേക്ക് ഏ.ജി. മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരുടെയും സഭാംഗങ്ങളുടെയും പ്രാര്‍ത്ഥനയും സഹകരണവും ആവശ്യപ്പെടുന്നു. മലയാളം ഡിസ്ട്രിക്ടിലെ സഭകള്‍ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിലൂടെ ഈ പ്രാത്ഥനാ യാത്ര ടീം കടന്നുപോകുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് വന്നുചേരാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ വച്ച് സെക്ഷനുകളിലെ സഭകളെയും ശുശ്രൂഷകന്മാരെയും ഉള്‍പ്പെടുത്തി പ്രാര്‍ത്ഥനാ യോഗങ്ങള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. അതാത് സെക്ഷനുകളിലുള്ള ശുശ്രൂഷകന്മാരും സഭാംഗങ്ങളും ഈ മീറ്റിംഗുകളില്‍ സംബന്ധിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.