അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്ര 2025 പത്തനംതിട്ട ജില്ലയിൽ (റാന്നി) എത്തിച്ചേർന്നു.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്ര 2025 ഇന്ന് രാവിലെ (19/03/ 2025) പ്രാർത്ഥിച്ചു ആരംഭിച്ചു. രാവിലെ തിരുവനന്തപുരം ജില്ലയിലെ എല്ലാ സെഷനുകളും പ്രാര്‍ത്ഥനാ യാത്ര നടത്തിയനന്തരം പ്ലാമൂട് അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ വച്ച് പൊതുയോഗവും നടക്കുവാനിടയായി. ശേഷം വൈകിട്ട് യാത്ര സംഘം റാന്നിയിൽ എത്തിച്ചേർന്നു. ഇന്ന് വൈകിട്ട് റാന്നി ഫെയ്ത് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് പൊതുയോഗം ഉണ്ടായിരിക്കും. ഏവരെയും പ്രാർത്ഥന യാത്രയിലേക്കും പൊതുയോഗങ്ങളിലേക്കും സ്വാഗതം ചെയ്യുന്നു.