എജി കേരള പ്രാർത്ഥന യാത്രയുടെ രണ്ടാം ദിനം ഇടുക്കി ജില്ലയിൽ
അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര രണ്ടാം ദിനം ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ എത്തിച്ചേർന്നു. രാവിലെ കട്ടപ്പന അസംബ്ലീസ്ഡ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് പൊതുയോഗം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് യാത്ര കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നതാണ്. പൊതുയോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. ജോമോൻ കുരുവിള (ചെയർമാൻ, പ്രയർ പാർട്നെർസ്) ഫോൺ: +91 62353 55453