അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്രയ്ക്ക് കാസർഗോഡ് ജില്ലയിൽ അനുഗ്രഹീത സമാപനം.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്രയ്ക്ക് കാസർഗോഡ് ജില്ലയിൽ അനുഗ്രഹീത സമാപനം. 2025 മാർച്ച് 19 രാവിലെ പുനലൂർ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഹെഡ് ഓഫീസിൽ നിന്നും പ്രാർത്ഥിച്ചു ആരംഭിച്ച കേരള പ്രാര്‍ത്ഥനാ യാത്ര കേരളത്തിലെ എല്ലാ ജില്ലകളിലും പ്രാർത്ഥന ഡ്രൈവ് നടത്തുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചെയർമാൻ പാസ്റ്റർ. ജോമോൻ കുരുവിള പൊതുയോഗങ്ങളിൽ അധ്യക്ഷനായി. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന നോർത്ത് ഇന്ത്യ മിഷനറി റവ.രാജു യാത്രയുടെ കൂടെ ഉണ്ടാരുന്നു. വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഈ വർഷം പ്രാർത്ഥന വർഷമായി ജനറൽ കൺവൻഷനിൽ പ്രഖ്യാപിക്കുകയുണ്ടായി. തുടർന്ന് ഈ വർഷം വിവിധ പ്രാർത്ഥന സംഗമങ്ങൾ മലയാളം ഡിസ്ട്രിക്ട് ക്രമീകരിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയായി ആണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേലിന്റെ നേതൃത്വത്തിലുള്ള ഈ കേരള പ്രാർത്ഥന യാത്ര 2025 സംഘടിപ്പിച്ചത്.