വിമൻസ് മിഷണറി കൗൺസിൽ (WMC ) ടീൻസ് & യൂത്ത് ക്യാമ്പിനു അനുഗ്രഹീത തുടക്കം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കുന്ന ടീൻസ് & യൂത്ത് ക്യാമ്പ് മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ രാവിലെ 10 മണിക്ക് സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവൽ പ്രാർത്ഥിച്ചു ആരംഭിച്ചു. ഡിസ്ട്രിക്ട് ഡബ്ല്യൂ.എം.സി പ്രസിഡന്റ് മിസിസ്. മറിയാമ്മ സാമുവൽ യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുന്നു. ആരാധന എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഏപ്രിൽ 8 മുതൽ 10 വരെ ക്യാമ്പ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുവാൻ ആവശ്യമായ കൈത്താങ്ങലുകൾ നൽകുക. ആത്മീയമായ വളർച്ചയ്ക്ക് ആവശ്യമായ ക്ലാസുകൾ, വ്യക്തിപരമായ കൗൺസിലിംഗ് സെഷനുകൾ, തുടങ്ങിയവ ക്യാമ്പിന്റെ പ്രേത്യേകതകളാണ്. പാസ്റ്റർ. സാബു ചാരുമൂടിന്റെ നേതൃത്വത്തിൽ ഡബ്ല്യൂ.എം.സി ക്വയർ ആത്മീയ ആരാധന നയിക്കുന്നു.