Logo

വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 അനുഗ്രഹ സമാപ്തി.


വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 അനുഗ്രഹ സമാപ്തി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 ഏപ്രിൽ 8 മുതൽ 10 വരെ (ഇന്നു മുതൽ) മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. 300 ഓളം യുവതികൾ രജിസ്റ്റർ ചെയ്ത് ആരംഭിച്ച ക്യാമ്പിൽ ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുവാൻ ആവശ്യമായ വളരെ ശക്തമായ കൈത്താങ്ങലുകൾ നൽകി. കൂടാതെ ആത്മീയമായ വളർച്ചയ്ക്ക് ആവശ്യമായ ക്ലാസുകൾ, വ്യക്തിപരമായ കൗൺസിലിംഗ് സെഷനുകൾ, തുടങ്ങിയവ ഉണ്ടായിരുന്നു. സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവൽ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഡോ.സൂസൻ ചെറിയാൻ, ഡോ. ഐസക്ക് ചെറിയാൻ, പാസ്റ്റർ.ബിജു വർഗീസ്, ഡോ.ജോൺസൻ ജി സാമുവൽ, സിസ്.ബീന പ്രവീൺ, കടയ്കൽ എജി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ് തുടങ്ങിയവർ ക്‌ളാസുകൾ നയിച്ച്. ആരാധന എന്ന വിഷയം ആസ്പദമാക്കി സഭാ സൂപ്രണ്ട് റവ.ടിജെ സാമുവൽ മുഖ്യ ക്ലാസുകൾ നയിച്ച്. . പാസ്റ്റർ. സാബു ചാരുമൂടിന്റെ നേതൃത്വത്തിൽ ഡബ്ല്യൂ.എം.സി ക്വയർ ആത്മീയ ആരാധനയ്ക്ക് ശക്തമായ നേതൃത്വം വഹിച്ചു. ഡിസ്ട്രിക്ട് ഡബ്ല്യൂ.എം.സി പ്രസിഡന്റ് മിസിസ്. മറിയാമ്മ സാമുവൽ, സെക്രട്ടറി സിസ്.അനിത സിനോ, ട്രഷറർ സിസ് . സുമി ജേക്കബ് എന്നിവർ ഈ ക്യാമ്പിന് വളരെ ശക്തമായ നേതൃത്വം നൽകി.

Related Posts