കര്‍ത്താവില്‍ പ്രിയ പാസ്റ്റര്‍മാര്‍ക്ക് സ്നേഹവന്ദനം, ദൈവം അനുവദിച്ചാല്‍ കുമളിയ്ക്കടുത്ത് അണക്കരയില്‍ സ്ഥാപിതമായിരിക്കുന്ന AGMDC യുടെ ഹൈറേഞ്ച് ട്രിനിറ്റി ബൈബിള്‍ കോളജില്‍ ( HTBC ) വച്ച് ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് മിനിസ്റ്റീരിയല്‍ ട്രെയിനിങ് കോഴ്‌സിന്റെ ( AMTC ) ഏഴാമത് ബാച്ചിന്റെ പരിശീലനം 2023 ജൂലൈ 23 ഞായര്‍ മുതല്‍ ആരംഭിക്കുകയാണ്. എല്ലാ ഞായറാഴ്ചകളിലും സഭാരാധനയ്ക്കു ശേഷം രാത്രി 10.00 P.M മുന്‍പായി (ഡിന്നര്‍ അവരവര്‍ തന്നെ ക്രമീകരിക്കേണ്ടതാണ് ) HTBC യില്‍ എത്തിച്ചേരേണ്ടതാണ്. എല്ലാ തിങ്കളാഴ്ചകളിലും 8.00 A.M നുള്ള രജിസ്‌ട്രേഷനും പ്രഭാത ഭക്ഷണത്തിനും ശേഷം 9.30 A.M നു തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. വെള്ളിയാഴ്ച 1.00 P.M നു കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമാപന ശുശ്രുഷയ്ക്കു ശേഷം ഉച്ചഭക്ഷണത്തോടു കൂടി കോഴ്‌സ് അവസാനിക്കുന്നതാണ്. AMTC യുടെ വലിയ സാമ്പത്തീക ആവശ്യങ്ങള്‍ കണക്കിലെടുത്തു ഏഴാമത്തെ ബാച്ച് മുതല്‍ ഒരു പാസ്റ്റര്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് 1250 രൂപ ആയിരിക്കുമെന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കുന്നു. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ പ്രാഥമീക കൃത്യനിര്‍വഹണത്തിനുള്ള സാമഗ്രികളും ഒരു പുതപ്പും ബെഡ്ഷീറ്റും സര്‍ട്ടിഫിക്കറ്റ് സുരക്ഷിതമായി കൊണ്ടുപോകുവാനുള്ള പ്ലാസ്റ്റിക് ഫയലും കൊണ്ടുവരേണ്ടതാണ്.
ഇടയപരിപാലന ശുശ്രുഷയിൽ ഗൌരവവും കാര്യക്ഷമവുമായ മാറ്റങ്ങള്‍ വരുത്തുവാനും ക്രിസ്തുവിന്റെ ശൈലിയില്‍ നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കുവാനും സഹായിക്കുന്ന
1 . ഇടയശുശ്രൂഷ 2. പാസ്റ്ററുടെ വ്യക്തിത്വവും ശുശ്രുഷാതലങ്ങളും 3. ക്വയറ്റ് ടൈം 4. ടൈം & റിസോഷ്സസ് മാനേജ്മെന്റ് 5. പാസ്റ്ററല്‍ ഫോര്‍മേഷന്‍ 6. ശുശ്രുഷകന്റെ കുടുംബപരിപാലനം 7. ഹെല്‍ത്ത് & ഫിനാന്‍സ് മാനേജ്മെന്റ് 8. ചേഞ്ചിംഗ് ട്രെന്‍ഡ്‌സ് ഓഫ് ഫാമിലി 9. മോഡേണ്‍ ട്രെന്‍ഡ്‌സ് ഇന്‍ ഫാമിലി സിസ്റ്റം 10. കുടുംബത്തിന്റെ വേദപുസ്തക അടിസ്ഥാനങ്ങള്‍ 11 . ഉത്തരാധുനികതയുടെ വെല്ലുവിളികളും ക്രിസ്തീയ പ്രതികരണങ്ങളും 12. ന്യൂജനറേഷൻ സഭകള്‍ 13. ധാര്‍മ്മിക അരാജകത്വം 14 . ഇലക്ട്രോ ണിക് മീഡിയയുടെ സ്വാധീനം 15. ലഹരി ആസക്തി 16. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വെല്ലുവിളി കള്‍ 17. ദുരുപദേശങ്ങള്‍, ഇടത്തുടുകള്‍ 18. നാമധേയ ക്രിസ്ത്യാനിത്വം 19. സമൃദ്ധിയുടെ ദൈവശാസ്ത്രം 20. പ്രസംഗ ശാസ്ത്രം - ആധുനിക സമീപനങ്ങള്‍ 21. വ്യാഖ്യാന ശാസ്ത്രം - ആധുനിക ട്രെൻഡ്സ് 22. വൈവിദ്ധ്യമാര്‍ന്ന ശുശ്രൂഷകള്‍ 23. കാണ്‍സിലിംഗ് സ്‌കില്‍സ് & പാസ്റ്ററല്‍ കൌണ്‍സിലിംഗ് 24. പാസ്റ്ററല്‍ കെയര്‍ 25. കാണ്‍സിലിംഗിലെ ആധുനിക സമീപനങ്ങള്‍ 26, സഭാപരിപാലനം 27, ക്രിസ്തീയ നേതൃത്വപഠനങ്ങള്‍ 28. പ്രാദേശിക സഭാ സ്ഥാപനവും വെല്ലുവിളികളും 29. സഭാ വളര്‍ച്ച പ്രര്‍ച്ച് ഗ്രോത്ത് 30. സഭയുടെ പുത്രികാ സംഘടനകളുടെ പുനരുജ്ജീവനം 31. മിഷന്‍ & ഇവാഞ്ചലിസം - വേദപുസ്തക സമീപനങ്ങള്‍ 32; അഞ്ചുവിധ ശുശ്രുഷകള്‍ (എഫെ 4:11) 33. പാസ്റ്ററല്‍ ഐഡന്റിറ്റി 34. ആത്മീക കൃപാവരങ്ങളും ആത്മീക ശുശ്രൂഷകളും 35. ആത്മീയ പോരാട്ടം 36, നൂതനമായ ഇടയ ശുശ്രൂഷാ രീതികള്‍ 37. സുവിശേഷീകരണത്തിന്റെ വെല്ലുവിളികള്‍ 38. ക്രിസ്തീയ കാര്യവിചാരകത്വം 39. സഭാ വിജ്ഞാനീയം 40. പരിശുദ്ധാത്മ വിജ്ഞാനീയം
എന്നീ 40 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് .AMTC സിലബസ് ക്രമീകരിച്ചിരിയ്ക്കുന്നത്.
HTBC യില്‍ വരുന്നവര്‍ കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്നും മുന്നാര്‍ റൂട്ടില്‍ അണക്കര ബസ്സില്‍ കയറി അണക്കര ജംഗ്ഷനില്‍ (ഓട്ടോസ്റ്റാന്‍ഡ് ജംഗ്ഷന്‍ ) ഇറങ്ങി ചെല്ലാർര്‍കോവില്‍ റൂട്ടില്‍ മന്ന മാത്രം
ദൂരെയുള്ള അണക്കര AG ചര്‍ച്ചുകഴിഞ്ഞുള്ള ആദ്യത്തെ വലത്തേ റോഡിലേക്ക് തിരിഞ്ഞു (HTBC യുടെ ബോര്‍ഡ് കാണാം ) ഓട്ടോറിക്ഷയ്ക്കു 70 രൂപയ്ക്കു HTBC യില്‍ എത്തിച്ചേരാവുന്നതാണ്.
AMTC ഏഴാമത് ബാച്ച് മുതലുള്ള ഓരോ ബാച്ചിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ AGMDC എക്സിക്യൂട്ടിവ് കമ്മറ്റിയുടെ തീരുമാനപ്രകാരം പുനലൂര്‍ AG ഓഫീസിലെ ഷാജി സാറുമായി (+91 98476 17620 ) ബന്ധപ്പെട്ട് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ഉറപ്പാക്കേണ്ടതാണ് എന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : റവ.ടി എ വർഗീസ്, ഡയറക്ടർ (AMTI of AGMDC ) +91 99 47 077 129 | 97784 20306