Logo

ചികിൽസാ സഹായം വിതരണം ചെയ്തു.


പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം  ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ഡിസ്ട്രിക്ട് കമ്മറ്റിക്ക് മൂന്ന് മേഖലയിൽ നിന്നായി ഈ പ്രവർത്തന വർഷം ചികിൽസാ സഹായത്തിന് ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ച് ചികിൽസാ സഹായങ്ങൾ വിതരണം ചെയ്തു. ഉത്തര മേഖലയിലും, മദ്ധ്യമേഖലയിലും, ദക്ഷിണ മേഖലയിലുള്ള നമ്മുടെ പാസ്റററുമാർക്കും, വിശ്വാസികൾക്കുമാണ് സഹായ വിതരണം ചെയ്തത് . ചാരിറ്റി പ്രവർത്തനങ്ങളും, പരസ്യ യോഗങ്ങളും, പ്ലേ കാർഡ് ഇവാഞ്ചലിസവും,ഭവന സന്ദർശനവും,ലഹരിയ്ക്കെതിരെയുള്ള ബോധവത്കരണവും, മാജിക്ക് ഷോയും, പ്രിമാരിറ്റൽ കൗൺസിലിങ്ങും, വസ്ത്ര വിതരണവും പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജിന്റെ നേതൃത്വത്തിൽ  ഡിസ്ട്രിക്ട് സി എ കമ്മിറ്റിക്ക് മലയാളം ഡിസ്ട്രിക്ടിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും നിരവധി കർമ്മ പദ്ധതികൾ ഡിസ്ട്രികട് സി എ കമ്മിറ്റി ചെയ്യാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിവിധ സ്ഥലങ്ങളിലെ സഹായങ്ങൾ വിതരണം ചെയ്യുന്നതിന് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അജീഷ്, സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി,ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ നേതൃത്വം നൽകി.

Related Posts