അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന 2025 സെപ്റ്റംബർ 8 മുതൽ
പുനലൂർ: "പിന്‍മഴയുടെ കാലത്ത് യഹോവയോട് മഴയ്ക്ക് അപേക്ഷിപ്പിന്‍; യഹോവ മിന്നല്‍പ്പിണര്‍ ഉണ്ടാക്കുന്നുവല്ലോ. അവന്‍ അവര്‍ക്ക് വയലിലെ ഏതു സസ്യത്തിനും വേണ്ടി മാരി പെയ്യിച്ചു കൊടുക്കും" (സെഖ. 10:1) എന്നു ദൈവം കല്പിച്ചിരിക്കുന്നു. 2025 സെപ്റ്റംബര്‍ 8 (തിങ്കള്‍) മുതല്‍ ഒക്ടോബര്‍ 17 (വെള്ളി) വരെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ അടൂര്‍-പറന്തല്‍ ഏ.ജി. കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ഒരു ആത്മീയ ഉണര്‍വ്വ് അത്യാവശ്യമാണ്. നാമും നമ്മുടെ ജനത്തിലെ എല്ലാ പ്രായക്കാരും ഉണര്‍ത്തപ്പെടേണ്ടതാണ്. നാം കൃപാവരങ്ങള്‍ പ്രാപിച്ച് ആത്മീയ ശുശ്രൂഷകള്‍ ചെയ്യണമെന്നും നമ്മുടെ ജനം എല്ലാവരും പരിശുദ്ധാത്മാവ് പ്രാപിച്ച് ദൈവസഭയ്ക്ക് പ്രയോജനമുള്ളവരായി തീരണം എന്നും ദൈവം ആഗ്രഹിക്കുന്നു. കൂടാതെ നമ്മുടെ രാജ്യത്ത് സുവിശേഷം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ഒരു പരിഹാരവും ആവശ്യമാണ്. അതിനായി ദൈവസന്നിധിയില്‍ കാത്തിരുന്ന് പ്രാര്‍ത്ഥിക്കാനാണ് ഈ ഉപവാസ പ്രാര്‍ത്ഥന. ഒരു വലിയ ദൈവപ്രവൃത്തി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4 വരെയും വൈകുന്നേരം 6.00 മുതല്‍ രാത്രി 9.00 വരെയുമാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.