Logo

പ്രാർത്ഥനയ്ക്ക്


പ്രാർത്ഥനയ്ക്ക് 

രാജസ്ഥാനിൽ ദൗസാ ജില്ലയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ തോമസ് ജോർജിനുവേണ്ടി സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചുവരികയാണല്ലോ. ആ വിഷയം സംബന്ധിച്ച്  ഇപ്പോൾ ലഭിച്ച ചില വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള ഈ AG സഭയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുവാൻ അടുത്ത സമയത്ത് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. പ്രകടമായ സഭാവളർച്ചയാണ് എതിരാളികളെ അ സ്വസ്തരാക്കുന്നത്. നിർബന്ധിത മതപരിവർത്തനം എന്ന പഴയ പല്ലവി  അവർ വെറുതെ ആവർത്തിക്കുകയാണ്. അതിന് ചൂട്ടുപിടിക്കുവാൻ നിയമപാലകരുമുണ്ട്. ദൈവദാസനും കുടുംബവും കൃപയാൽ ഇപ്പോൾ സുരക്ഷിതരാണ്. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റിച്ചാർഡിന്റെയും കമ്മറ്റിയുടെയും നിർദ്ദേശമനുസരിച്ച് അദ്ദേഹം തല്ക്കാലം സ്ഥലത്തുനിന്ന്  മാറിനിൽക്കുകയാണ്. AGNI ചെയർമാൻ റവ. രജനീഷ്  ജേക്കബ് എല്ലാ പിന്തുണയും നൽകുന്നുണ്ട്. സമർത്ഥനായ ഒരു വക്കീലിനെ അദ്ദേഹം ഏർപ്പെടുത്തിയിട്ടുണ്ട്. സഭയിലെ എൺപതോളം വിശ്വാസികൾ കോടതിയിൽ സാക്ഷി മൊഴി കൊടുത്തിട്ടുണ്ട്. നാളെ മുൻ‌കൂർ ജാമ്യം ലഭിക്കും എന്ന് കരുതുന്നു. ലോകത്തെമ്പാടും പ്രാർത്ഥനയിൽ പോരാടുന്ന ആയിരക്കണക്കിന് ദൈവ മക്കൾക്കൊപ്പം നമുക്കും മുഴങ്കാൽ മടക്കാം. ദൈവം അത്ഭുതം പ്രവർത്തിക്കും

കെ. ജെ. മാത്യു 
SIAG സെക്രട്ടറി

Related Posts