പന്തളം: തുമ്പമൺ എ ജി സഭാംഗം മുട്ടം മണ്ണാങ്കടവ് മടുവക്കര തുണ്ടിൽ വീട്ടിൽ പാസ്റ്റർ പി എസ് തോമസ് കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സൈനികസേവനം വിട്ട് കൽക്കട്ടയിൽ നിന്നും നാട്ടിൽ എത്തിയശേഷം സുവിശേഷ വേലക്ക് സമർപ്പിച്ച് 2003 ൽ ഡൽഹി ദിൽഷാദ് എ. ജി ചർച്ചിന്റെ കീഴിൽ ഗാസിയാബാദിൽ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുകയും 2010 ൽ എ ജി മലയാളം ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട് എരുമേലിയിൽ സഭാശുശ്രൂഷ ചെയ്യുകയും ചെയ്തു. 2014 മുതൽ പന്തളം സെക്ഷനിൽ കുടശ്ശനാട് പ്രവർത്തനം ഏറ്റെടുത്തു. ശാരീരിക ക്ലേശം നിമിത്തം 2019 ൽ സഭാപ്രവർത്തനത്തിൽ നിന്നു വിരമിച്ച് ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവന്നു. ഇന്നു (ചൊവ്വ) രാവിലെ 8 മണിക്കു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: സൂസമ്മ തോമസ്
മക്കൾ: മനീഷ്, മനീഷ
മരുമക്കൾ: ജോയ്സ്, ജെയിംസ്.
സംസ്കാരം: വ്യാഴാഴ്ച പകൽ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് തുമ്പമൺ സഭയുടെ കീരുകുഴിയിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണു.
