Logo

കർത്തൃസന്നിധിയിൽ


പാസ്റ്റർ Jacob t John ന്റെ ഭാര്യാ പിതാവ് പാസ്റ്റർ തോമസ് ചാണ്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ആലപ്പുഴ : അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ ജേക്കബിന്റെ ഭാര്യാ പിതാവും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ്  ഡിസ്ട്രിക്റ്റിലെ കർമേൽ പൊങ്ങ സഭാ ശുശ്രൂഷകനും, മുൻ ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റുമായിരുന്ന കൊല്ലംപറമ്പിൽ ഗ്രേസ് കോട്ടേജിൽ കർത്തൃദാസൻ പാസ്റ്റർ തോമസ് ചാണ്ടി (74 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : കീഴ്‌വായ്പ്പൂർ കുന്നുതറ കുടുംബാംഗം കർത്തൃദാസി ശ്രീമതി മേഴ്‌സി തോമസ്. മക്കൾ : സുമിത, സവിത (യു എസ് എ), സാം ചാണ്ടി (ദുബായ്). മരുമക്കൾ : പാസ്റ്റർ ജേക്കബ് (അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ), അനി(യു എസ് എ), അനു സാം (ദുബായ്)

സംസ്കാര ശുശ്രൂഷ പിന്നീട്.  ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Related Posts