1. രജിസ്‌ട്രേഷൻ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു. ലിസ്റ്റിൽ നിങ്ങളുടെ പേരിനൊപ്പം പച്ചനിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതാണ് നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ. ഈ നമ്പർ എല്ലാവരും ഓർത്തിരിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ്റെ തുടർ നടപടികൾ എല്ലാം രജിസ്‌ട്രേഷൻ നമ്പറിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
2. കോൺഫറൻസിൽ സംബന്ധിക്കുവാൻ ഡൽഹിയിൽ എത്തുന്നവർ ആദ്യം, നിങ്ങൾക്ക് താമസം ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഹോട്ടലിൽ എത്തി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ലീലാ ആമ്പിയൻസ് (LA), റാഡിസൻ ബ്ലൂ (RB) എന്നിവിടങ്ങളിലാണ് കോൺഫറൻസിൽ സംബന്ധിക്കുന്നവർക്ക് താമസം ക്രമീകരിച്ചിരിക്കുന്നത്. തന്നിരിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ പേരിനൊപ്പം നിങ്ങൾക്ക് താമസം ക്രമീരിച്ചിരിക്കുന്നതെവിടയെന്നും ചേർത്തിട്ടുണ്ട്. ലിസ്റ്റ് നോക്കി അത് കൃത്യമായി മനസിലാക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിന് അത്യാവശ്യമാണ്.
3. കോൺഫറൻസ് അംഗങ്ങൾ ചെക്-ഇൻ നടപടികൾ പൂർത്തിയാക്കിയശേഷമേ കോൺഫറൻസ് നടക്കുന്ന ഇടത്തേക്ക് വരാവൂ എന്ന് പ്രത്യേകം അറിയിക്കുന്നു.
4. രജിസ്‌ട്രേഷൻ നമ്പർ എപ്പോഴും കൈവശം ഉണ്ടായിരിക്കണം (കൃത്യമായി ഓർത്തിരിക്കണം)
5. ആധാർ കാർഡ്/ഗവൺമെന്റ് നൽകിയിട്ടുള്ള, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശമുണ്ടായിരിക്കണം.
Pastor Lalu Varghese
AGNI
9811443489
സഭാ പ്രതിനിധികളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് സഭാ ശുശ്രൂഷകന്മാർ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രതിനിധികളെ അറിയിക്കേണ്ടതാണ്
