Logo

എ.ജി. മലയാളം ഡിസ്ട്രിക്ട് വിമൻസ് മിഷണറി കൗൺസിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.


എ.ജി. മലയാളം ഡിസ്ട്രിക്ട് വിമൻസ് മിഷണറി കൗൺസിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ വിമൻസ് മിഷണറി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പുതിയ കമ്മിറ്റിയിൽ പ്രസിഡന്റായി ശ്രീമതി. മറിയാമ്മ സാമുവേൽ, സെക്രട്ടറിയായി ശ്രീമതി. ബീന ക്രിസ്റ്റഫർ, ട്രഷററായി ശ്രീമതി. സുമിത ആലീസ് ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

മലയാളം ഡിസ്ട്രിക്ടിൽ വനിതാ ശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം നൽകുകയും, സുവിശേഷ പ്രവർത്തനങ്ങൾ, പ്രാർത്ഥനാ കൂട്ടായ്മകൾ, പരിശീലന പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പുതിയ നേതൃത്വം പ്രതിബദ്ധത പ്രകടിപ്പിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സഭാ നേതൃത്വവും വിശ്വാസിസമൂഹവും വിവിധ ശുശ്രൂഷാ സംഘടനകളും ആശംസകൾ നേർന്നു. ദൈവം ഈ നേതൃത്വത്തെ സമൃദ്ധമായി അനുഗ്രഹിച്ച്, അനേകരുടെ ആത്മീയ വളർച്ചയ്ക്കും ദൈവരാജ്യ വ്യാപനത്തിനും ഇവരുടെ ശുശ്രൂഷ അനുഗ്രഹകരമാകട്ടെയെന്ന് പ്രാർത്ഥിച്ചു.

Related Posts