അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ (AGMDC) 2026–2028 കാലയളവിലേക്കുള്ള വിവിധ റീജിയണുകളിലെ ഡയറക്ടർമാരുടെയും പ്രസ്ബിറ്റർമാരെയും തെരെഞ്ഞെടുത്തു. മലയാളം ഡിസ്ട്രിക്ടിലെ വിവിധ സെക്ഷനുകളെ പ്രതിനിധീകരിക്കുന്ന ശുശ്രൂഷകരാണ് പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സെൻട്രൽ റീജിയന്റെ ഡയറക്ടറായി റവ. ജെ. സജി, നോർത്തേൺ റീജിയന്റെ ഡയറക്ടറായി റവ. എം. ടി. സൈമൺ, സൗതേൺ റീജിയന്റെ ഡയറക്ടറായി റവ. സനൽകുമാർ ആർ. എന്നിവർ ചുമതലയേറ്റു.
ഓരോ റീജിയനിലെയും വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് പ്രസ്ബിറ്റർമാരെയും നിയമിച്ചിട്ടുണ്ട്. സഭകളുടെ ആത്മീയ വളർച്ച, സുവിശേഷ പ്രവർത്തനങ്ങളുടെ ഏകോപനം, ശുശ്രൂഷാ വികസനം എന്നിവ ലക്ഷ്യമിട്ട് പുതിയ നേതൃത്വം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ഭാരവാഹികൾക്ക് വിവിധ സഭാ നേതാക്കളും വിശ്വാസികളും ആശംസകൾ നേർന്നു. ദൈവവിളിക്കനുസരിച്ച് സഭയുടെ ഐക്യത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകാൻ ശുശ്രൂഷകർക്ക് കഴിയട്ടെയെന്ന് പ്രാർത്ഥനകളും ആശംസകളും ഉയരുകയാണ്.
