Logo

ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് ഐ.എ.ടി.എ (IATA) എം.ഡി.വ് തലത്തിലുള്ള അക്രഡിറ്റേഷൻ


 ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് ഐ.എ.ടി.എ (IATA) എം.ഡി.വ് തലത്തിലുള്ള അക്രഡിറ്റേഷൻ

കുമളി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് (Highrange Trinity Bible College) ഐ.എ.ടി.എ (IATA) എം.ഡിവ് തലത്തിലുള്ള അക്രഡിറ്റേഷൻ ലഭിക്കുന്നതിന്റെ ഭാഗമായി അക്രഡിറ്റേഷൻ സമ്മേളനം സംഘടിപ്പിക്കുന്നു.

2026 ജൂൺ 23-ന് രാവിലെ 11 മണിക്ക് ചെല്ലാർകോവിൽ പി.ഒ., ആനക്കര, കുമളി എന്നിവിടങ്ങളിലുള്ള കോളേജ് ക്യാമ്പസിൽ ചടങ്ങ് നടക്കും. ഐ.എ.ടി.എ ഇന്റർനാഷണൽ ഓഫീസർ റവ. ഡോ. എം.ഡി. ഡാനിയേലും ഐ.എ.ടി.എ സെനറ്റ് കോ-ഓർഡിനേറ്റർ റവ. ഡോ. ബിനുമോൻ പി.കെ.യും മുഖ്യാതിഥികളായി പങ്കെടുക്കും.

ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് സ്ഥാപനത്തിന് ലഭിക്കുന്ന ഈ അംഗീകാരം അക്കാദമിക നിലവാരവും അന്തർദേശീയ അംഗീകാരവും ശക്തിപ്പെടുത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ സഭാ നേതാക്കളും അധ്യാപകരും വിദ്യാർത്ഥികളും വിശ്വാസി സമൂഹവും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 99327 72545.

Related Posts