Logo

ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായി.


ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായി.

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ഇന്ന് നാല് മണിക്ക് സഭാ സുപ്രണ്ട് റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. ചതുർദിന ക്യാമ്പ് 1-ാം തിയതി വെള്ളിയാഴ്ച സമാപിക്കും. കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കുന്ന ഈ ക്യാമ്പ് പ്രസിഡന്റ് ജോസ് ടി.ജോർജ് അദ്ധ്യക്ഷത വഹിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. നിങ്ങളുടെ ഹൃദയം കർത്താവിങ്കലേക്ക് തിരിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി വിഞ്ജാനപഥവും ആത്മിക പ്രചോദനവുമായ ക്ലാസുകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം ,ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഗാനശുശ്രൂഷകൾക്കും അനുഗ്രഹിതരായ ദൈവദാസൻമാരും അദ്ധ്യാപകരും നേതൃത്വം നല്കും . പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്,  വൈസ് പ്രസിഡന്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ ഷിൻസ് പിറ്റി,ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ ജെ.എം രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ സി എ ക്യാമ്പിന് നേതൃത്വം നല്കും .

Related Posts