Logo

നിലയ്ക്കാത്ത റിവൈവൽ പ്രയർ ഒരു മാസം പിന്നിടുന്നു


നിലയ്ക്കാത്ത റിവൈവൽ പ്രയർ ഒരു മാസം പിന്നിടുന്നു

നവംബർ ഒന്നു മുതൽ മൂന്ന് വരെ ഉപവാസ പ്രാർത്ഥന


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കി ലോകമെങ്ങു നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ ഉൾപ്പെടുത്തി ആരംഭിച്ച നിലയ്ക്കാത്ത പ്രാർത്ഥനാ ചങ്ങല ഒരു മാസം പിന്നിടുന്നു.

ഒക്ടോബർ ഒന്നിനു രാവിലെ ആറു മണിക്ക് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രാർത്ഥിച്ചാരംഭിച്ച പ്രാർത്ഥന ഇതുവരെ ഒരു നിമിഷം പോലും അണമുറിയാതെ തുടരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സഭകൾ, പുത്രികാസംഘടനകൾ തുടങ്ങിയവയും സെക്ഷനുകൾ, സെക്ഷൻ ഡിപ്പാർട്ട്മെൻറുകൾ, പ്രാർത്ഥനാ കൂട്ടായ്മകൾ തുടങ്ങിയവയാണ് ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകൾ ഏറ്റെടുത്തിരിക്കുന്നത്.

പ്രാർത്ഥനാ ചങ്ങലയുടെ ഭാഗമായി സഭാ വ്യത്യാസമെന്യേ നിരവധി പേർ അംഗങ്ങളായി ചേർന്നു വരുന്നു. സമാനമനസ്കരുടെ കൂട്ടായ്മകൾ രൂപീകരിക്കപ്പെട്ട് പ്രാർത്ഥനാ ചങ്ങലയിൽ ഇതിനോടകം അണിചേർന്നു കഴിഞ്ഞു.

മാധ്യമ പ്രവർത്തകർ, ഭിന്നശേഷിക്കാർ, ക്രിസ്ത്രീയഗായകർ തുടങ്ങിയവർ സംഘമായി പ്രാർത്ഥനാ സ്ലോട്ടുകളിൽ ഇതിനോടകം എത്തി. രാപ്പകലെന്യേ നിരവധിപ്പേരാണ് പ്രാർത്ഥനയുടെ ഭാഗമാകുന്നത്.

നവംബർ ഒന്നു മുതൽ മൂന്ന് വരെ ഉപവാസ പ്രാർത്ഥനാ ദിവസങ്ങളായി വേർതിരിച്ചിരിക്കുകയാണ്. പകൽ പത്ത് മണി മുതൽ ഒരു മണിവരെയും  രാത്രി എട്ടു മുതൽ പത്ത് വരെയുമുള്ള സമയം പ്രത്യേകയോഗമായി ക്രമീകരിച്ചിരിക്കുകയാണ്. മറ്റു സമയങ്ങളിൽ മദ്ധ്യസ്ഥപ്രാർത്ഥനയായി നിലയ്ക്കാത്ത പ്രാർത്ഥന സെഷനുകൾ പതിവുപോലെ തുടരും.

ബുധനാഴ്ച രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോമോൻ കുരുവിള സന്ദേശം നല്കും ബ്രദർ ഫിന്നി ജോൺസൻ, അബുദാബി  ആരാധന നയിക്കും.  രാത്രി എട്ടിനു ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ പി.കെ.യേശുദാസ് പ്രസംഗിക്കും. പാസ്റ്റർ ജാക്സൺ അയർലൻഡ് ഗാനശുശ്രുഷ നയിക്കും.

വ്യാഴം രാവിലെ പത്തിന് പാസ്റ്റർ ഷിബു ജി.എബ്രഹാം പ്രസംഗിക്കും. പാസ്റ്റർ റോബിൻ ചുങ്കപ്പാറ ഗാനശുശ്രുഷ നയിക്കും.
രാത്രി എട്ടിന് പ്രയർ ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ പാസ്റ്റർ ഡി.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തും. ബ്രദർ അജീഷ് ജേക്കബ് ഖത്തർ ഗാനാരാധന നയിക്കും.

വെള്ളി രാവിലെ പത്തിന് സിസ്റ്റർ  സോജി സാംസൺ മുഖ്യസന്ദേശം നല്കും. പാസ്റ്റർ ആഷേർ ബെൻ ഫിലിപ്പ്, ആസ്ത്രേലിയ ഗാനാരാധന നയിക്കും. രാത്രി എട്ടിന് ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പാസ്റ്റർ നിറ്റ്സൺ കെ.വർഗീസ് പ്രധാനസന്ദേശം നല്കും. ബ്രദർ ബിജോ ജി.ബാബു ബഹ്റിൻ സംഗീത ശുശ്രുഷ നയിക്കും. രാവിലെയും വൈകിട്ടും പ്രത്യേക പൊതുയോഗങ്ങളും മറ്റു സമയങ്ങളിൽ പതിവുപോലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും തുടരും. പ്രാർത്ഥനാ ചങ്ങലയിൽ പങ്കാളികളാകുവാൻ എല്ലാവരെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായപാസ്റ്റർമാരായ  ജോമോൻ കുരുവിള, മനോജ് വർഗീസ്, ഡി. കുമാരദാസ്, കെ.സി.കുര്യാക്കോസ്, എം.ജെ.ക്രിസ്റ്റഫർ തുടങ്ങിയവർ നേതൃത്വം നല്കും. 89270649969 എന്ന Zoom ID യിൽ ഏതു സമയത്തും പ്രാർത്ഥനയിൽ ജോയിൻ ചെയ്യാവുന്നതാണ്. 2023 എന്നതാണ് പാസ്കോഡ്.

കൂടുതൽ വിവരങ്ങൾക്ക് 6235355453 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.


വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

Related Posts