അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര 2024 ഫെബ്രുവരി 12 തിങ്കൾ രാവിലെ 9 മണി മുതൽ ദക്ഷിണ മേഖലയിലെ എല്ലാ സെക്ഷനുകളിലൂടെയും ക്രമീകരിച്ചിരിക്കുന്നു. ഡിസ്ട്രിക്ട് ട്രഷറർ റവ.പി കെ ജോസ് കിളിമാനൂർ ജംഗ്‌ഷനിൽ ഉദ്ഘാടനം നിർവഹിക്കുന്നു. ദക്ഷിണ മേഖല ഡയറക്ടർ റവ. പി കെ യേശുദാസ് ക്രമീകരണങ്ങൾ ഒരുക്കുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റവ.ജെ ജോൺസൺ സുവിശേഷ സന്ദേശ യാത്ര ജാഥാ ക്യാപ്റ്റൻ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9447 393390