Logo

ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ അധ്യയന വർഷ ഉദ്ഘാടനം ജൂൺ 23-ന്


ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ അധ്യയന വർഷ ഉദ്ഘാടനം ജൂൺ 23-ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് (HTBC), ചേല്ലാർകോവിൽ പി.ഒ., ആനക്കര, കുമളിയിൽ 2026–2027 അധ്യയന വർഷത്തിന്റെ ഉദ്ഘാടനവും എം.ഡിവ് (M.Div) തല IATA അക്രഡിറ്റേഷൻ ചടങ്ങും 2026 ജൂൺ 23-ന് (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് കോളേജ് ചാപ്പലിൽ നടക്കും.

AGMDC സെക്രട്ടറി റവ. ജോസ് ടി. ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ഉദ്ഘാടന സന്ദേശം നൽകുകയും ചെയ്യും. കോളേജിന്റെ ഗവേണിംഗ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സഭാ ശുശ്രൂഷകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും വിശ്വാസികളും പങ്കെടുക്കും.

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിനോടൊപ്പം, എം.ഡിവ് കോഴ്സിന് ലഭിച്ച IATA അക്രഡിറ്റേഷന്റെ ഔദ്യോഗിക ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. ചടങ്ങിൽ പങ്കെടുത്ത് അനുഗ്രഹിക്കുകയും പ്രാർഥനകളാൽ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് കോളേജ് അധികൃതർ അഭ്യർഥിച്ചു.