ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ ആദരണീയരായ എല്ലാ ശുശ്രൂഷകർക്കും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം.
മലയാളം ഡിസ്ട്രിക്ടിലെ 250 തിൽ അധികം സഭകൾ DTI ൽ രജിസ്റ്റർ ചെയ്തു . ഈ സഭകളിൽ മികച്ച നിലയിൽ DTI ക്ലാസുകൾ നടന്നുവരുന്നു. കേരളത്തിന് പുറത്തും ഗൾഫ്, യൂറോപ്പ്യൻ, അമേരിക്കൻ രാജ്യങ്ങളിലും ക്ലാസുകൾ നടന്നു വരുന്നു.
ക്ലാസുകൾ എടുക്കുന്ന ശുശ്രൂഷകർ, മറ്റ് അധ്യാപകർ, പഠിതാക്കൾ എന്നിവരെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ സെൻ്ററുകളും ഹാജർ കൃത്യമായിട്ട് രേഖപ്പെടുത്തണം. സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് ഹാജർ ആവശ്യമാണ്.
ഇപ്പൊൾ DTI ക്ലാസുകൾ നടത്തുന്ന എല്ലാ സഭകളും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്തിരിക്കണം.
ഇതുവരെയും ക്ലാസുകൾ ആരംഭിച്ചിട്ടില്ലാത്ത സഭകൾക്ക് അടുത്ത ബുക്ക് മുതൽ പഠിപ്പിക്കുവാൻ കഴിയും. എന്നാലും സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഒന്നാമത്തെ ബുക്കും കംപ്ലീറ്റ് ചെയ്തിരിക്കണം.
അടുത്ത ടേമിലേക്കുള്ള ബുക്ക് തയ്യാറായികൊണ്ടിരിക്കുന്നു. നാം ഇറക്കിയ ബുക്ക് നമ്മുടെ ആദ്യത്തെ സംരംഭമായിരുന്നുവല്ലോ. ആദ്യത്തെ ബുക്കിനെ കുറിച്ചുള്ള അഭിപ്രായം അടുത്ത ബുക്ക് തയാറാക്കുമ്പോൾ ഉപകരിക്കും എന്നതിനാൽ, 9447447013(Nitson K. Varghese), നിങ്ങളുടെ അഭിപ്രായങ്ങൾ ഈ നമ്പറിലേക്ക് അയച്ചാലും.
പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് (വിദേശത്തും സ്വദേശത്തും ഉള്ളവർക്ക്) ക്ലാസിനുള്ള അവസരം ലഭിക്കുന്നില്ലെങ്കിൽ DTI ഡിസ്ട്രിക്ട് കമ്മിറ്റി നേരിട്ട് നടത്തുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. അതിനായ് പാ. George Varkey യെ, +918547720857, ബന്ധപ്പെടാവുന്നതാണ്.
എല്ലാവരുടെയും സഹകരണത്തിനും പ്രാർത്ഥനക്കും നന്ദി.
പ്രാർത്ഥനയോടെ
പാ. നിറ്റ്സൺ കെ. വർഗ്ഗീസ്
DTI ചെയർമാൻ