അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ "വയനാടിനൊരു കൈത്താങ്"
വയനാട് ജില്ലയില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മുഖാന്തരം 285 ലധികം പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. 250 ലധികം ആളുകളെ കാണാതായി. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കിടപ്പാടവും വീടുകളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഈ ജനങ്ങളുടെ വിലാപത്തിലും ദുരിതത്തിലും മലയാളം ഡിസ്ട്രിക്ടിലെ സഭകളും ജനങ്ങളും കൈത്താങ്ങല്‍ നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഈ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.
കഷ്ടതയില്‍ കഴിയുന്ന ജനങ്ങളെ സാമ്പത്തികമായി സഹായിക്കണം. ആഗസ്റ്റ് 4നു ഞായറാഴ്ച മലയാളം ഡിസ്ട്രിക്ടിലെ എല്ലാ സഭകളും ഒരു പ്രത്യേക സ്‌തോത്ര കാഴ്ച എടുക്കുകയും താല്പര്യമുള്ളവരില്‍ നിന്ന് സഹായം വാങ്ങുകയും ചെയ്ത് ആഗസ്റ്റ് 10 നു മുമ്പ് സെക്ഷന്‍ പ്രസ്ബിറ്റര്‍മാര്‍ വഴി അത് ഡിസ്ട്രിക്ട് ഓഫീസില്‍ എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി,
പാസ്റ്റര്‍ തോമസ് ഫിലിപ്പ്
സെക്രട്ടറി