അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് പ്രവർത്തനോത്ഘാടനം 2024 - 2026
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് 2024 - 2026 പ്രവർത്തനോത്ഘാടനവും സ്വാതന്ത്ര്യദിന സന്ദേശയാത്രയും 2024 ആഗസ്ത് 15 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ താലൂക്കുകളിലൂടെ നടത്തപ്പെടുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസി.സൂപ്രണ്ട് റവ.ഡോ.ഐസക്ക് വി മാത്യു ഉദ്ഘാടനം നിർവഹിക്കുന്ന സന്ദേശയാത്രയിൽ വിവിധ ഇടങ്ങളിൽ ദൈവദാസന്മാർ മുഖ്യസന്ദേശങ്ങൾ അറിയിക്കും. ഈ മീറ്റിങ്ങുകൾക്ക് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റവ.ജെ ജോൺസൺ അധ്യക്ഷത വഹിക്കും.