പാസ്റ്റർ മത്തായി ജോർജ്ജ് ആനന്ദപ്പള്ളി നിത്യതയിൽ ചേർക്കപ്പെട്ടു.
അടൂർ:അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ ഒരു സീനിയർ ശുശ്രൂഷകനായിരുന്ന ആനന്ദപ്പള്ളി രാജൻ ബംഗ്ലാവിൽ പാസ്റ്റർ മത്തായി ജോർജ് നിത്യ വിശ്രമത്തിലേക്ക് ചേർക്കപ്പെട്ടു. ചില മാസങ്ങളായി ശാരീരിക ക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു പാസ്റ്റർ മത്തായി ജോർജ് ഇന്നു രാവിലെ 07:15-നാണ് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയത്. ഡോ. രാജൻ ജോർജ്, പരേതനായ ഇവാ. സൈമൺ ജോർജ്, ഡോ. എ.കെ ജോർജ്, ജെയിംസ് ജോർജ്, സജിമോൻ ജോർജ്, സിസിലി ഡാനിയൽ, നാൻസി സാമുവൽ എന്നിവരാണ് മക്കൾ. കോന്നി ഒഴുമണ്ണിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ജോർജ് ആയിരുന്നു സഹധർമ്മിണി. പാസ്റ്റർ ജോസഫ് ഡാനിയേൽ, പാസ്റ്റർ സുജിൻ സാമുവൽ എന്നിവരും സുപ്രസിദ്ധ സുവിശേഷ പ്രഭാഷക സാറ കോവൂരും പരേതന്റെ ജാമാതാക്കളാണ്.കേരളത്തിനകത്തും പുറത്തുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ മത്തായി ജോർജ്ജും തന്റെ മക്കളും എല്ലാകാലത്തും ഒരു കൈത്താങ്ങായിരുന്നു. സംസ്‌കാര ശുശ്രൂഷ: ഭൗതിക ശരീരം ഫെബ്രുവരി 28, വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് ആനന്ദപ്പള്ളി AG ചർച്ചിൽ കൊണ്ടുവരുന്നതും,രാത്രി 8:00 മണി വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതുമാണ്. വെള്ളിയാഴ്ച മാത്രമേ ശുശ്രൂഷകർക്ക് അനുശോചനം അറിയിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ. പ്രധാന ശുശ്രൂഷ മാർച്ച് 1, ശനിയാഴ്ച, രാവിലെ 10:00 മുതൽ 12:00 വരെ ആനന്ദപ്പള്ളി AG ചർച്ചിൽ നടക്കുന്നതും സംസ്കാരം 01:00 PM ന് AG സഭാസെമിത്തേരിയിൽ നടക്കുന്നതുമായിരിക്കും. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിച്ചാലും.