എജി കേരള പ്രാർത്ഥന യാത്ര അഞ്ചാം ദിനം കോഴിക്കോട് താമരശ്ശേരിയിൽ പൊതുയോഗം നടത്തി.
ആറാം ദിനമായ (24/3/2025 ) ഇന്ന് കണ്ണൂരിൽ.
അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര അഞ്ചാം ദിനം വൈകിട്ട് കോഴിക്കോട് ജില്ലയിൽ എത്തിച്ചേർന്നു. രാവിലെ തൃശൂർ ടൌൺ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് പൊതുയോഗം ഉണ്ടായിരുന്നു. മലയാളം ഡിസ്ട്രിക്ട് ഉൾപ്പെട്ട അവസാനത്തെ ജില്ലയാണ് തൃശൂർ. തുടർന്നുള്ള രണ്ടു ദിവസങ്ങൾ വടക്കൻ മേഖലകൾ പ്രാർത്ഥിച്ചു യാത്ര ചെയ്യും. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. ജോമോൻ കുരുവിള (ചെയർമാൻ, പ്രയർ പാർട്നെർസ്) ഫോൺ: +91 62353 55453