പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ചാപ്പൽ ഡെഡിക്കേഷൻ സർവ്വീസ്
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ടിന്റെ ബെഥേൽ ബൈബിൾ കോളേജ് ചാപ്പൽ ഡെഡിക്കേഷൻ സർവ്വീസ് 2025 ഏപ്രിൽ 17 തീയതി 10 മണിക്ക് പുതിയ ചാപ്പൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ട് സൂപ്രണ്ട് റവ.ടി ജെ സാമുവൽ മുഖ്യാഥിതി ആയിരിക്കും. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രസിഡന്റ് റവ.ഡോ.ഐസക് ചെറിയാൻ, പ്രിൻസിപാൾ, റവ.ഡോ.ജെയിംസ് ജോർജ്ജ് മാറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ ഈ സർവ്വീസിൽ സന്നിഹിതരായിരിക്കും.