അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ പാസ്റ്റേഴ്‌സ് ഓർഡിനേഷൻ സർവ്വീസ് 2023 നടന്നു .
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ പാസ്റ്റേഴ്‌സ് ഓർഡിനേഷൻ സർവ്വീസ് 11 ജൂലൈ 2023 ചൊവാഴ്ച്ച രാവിലെ 9 മണി മുതൽ പുനലൂർ എബെൻ ഏസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹമായി നടന്നു. മലയാളം ഡിസ്ട്രക്ട് കൗൺസിൽ അസ്സി.സൂപ്രണ്ട് ഡോ.ഐസക്ക് വി മാത്യു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ.തോമസ് ഫിലിപ്പ് ഓർഡിനേഷന് അർഹരായ ദൈവദാസന്മാരെ സമൂഹത്തിനു പരിചയപ്പെടുത്തി. തുടർന്ന് മലയാളം ഡിസ്ട്രിക്റ്റ് ട്രഷറാർ റവ.പി കെ ജോസ് ആരംഭമായി ദൈവവചനത്തിൽ നിന്ന് സംസാരിച്ചു തുടർന്ന് സഭാ സൂപ്രണ്ട് റവ.ടിജെ സാമുവേൽ മുഖ്യസന്ദേശം നൽകുകയും ഓർഡിനേഷൻ ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. 25 ദൈവദാസന്മാർക്ക് വേണ്ടിയുള്ള ഓർഡിനേഷൻ ശുശ്രൂഷയിൽ മേഖല ഡയറക്ടർന്മാർ പ്രെസിബിറ്റേഴ്‌സ്, സഭാ ശുശ്രൂഷകന്മാർ തുടങ്ങി ഏകദേശം 600 പേരോളം പങ്കെടുത്തു. എക്സിക്യൂറ്റീവ് കമ്മറ്റി സമർപ്പണ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.
സഭാ സൂപ്രണ്ട് റവ.ടിജെ സാമുവലിന്റെ ആശീർവാദത്തോടെ ശുശ്രൂഷകൾ പര്യവസാനിച്ചു.
