അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 9-ന്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ (AGMDC) കീഴിൽ രൂപീകരിച്ച എ.ജി മലയാളം മിഡിൽ ഈസ്റ്റ് റീജിയന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജൂൺ 9-ന് (ചൊവ്വാഴ്ച) ഓൺലൈനായി (Zoom) നടക്കും. AGMDC സൂപ്രണ്ടന്റ് റവ. ഡോ. ടി. ജെ. സാമുവൽ ഉദ്ഘാടനം നിർവഹിക്കും. എ.ജി മലയാളം മിഡിൽ ഈസ്റ്റ് റീജിയൻ ഡയറക്ടർ റവ. പി. എം. ജോയ് മീറ്റിംഗിന് നേതൃത്വം നൽകും. പരിപാടി യു.എ.ഇ, ഒമാൻ സമയം രാത്രി 8.30-നും, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ സമയം രാത്രി 7.30-നും ആരംഭിക്കും. മിഡിൽ ഈസ്റ്റിലെ വിശ്വാസികളെയും സഭാ പ്രവർത്തകരെയും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
