Logo

24 HOURS X 365 DAYS CHAIN PRAYER


24 HOURS X 365 DAYS CHAIN PRAYER

നെഹെമ്യാവു 2:18 നാം എഴുന്നേറ്റു പണിയുക.അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി .

പ്രിയ പാസ്റ്റർക്കും സഭയ്ക്കും 
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ സ്നേഹ വന്ദനം!!!

വലിയ ഒരു ആത്മീയ മുന്നേറ്റം ലക്ഷ്യം വച്ചും,ലോകത്തിന്റെ ഏതു ഭാഗത്തുനിന്നു ഏത് സമയത്തും ഒരുമിച്ചു പ്രാർത്ഥിക്കുവാൻ  ആഗ്രഹിക്കുന്നവർക്കും, പ്രാർത്ഥന ആവശ്യമുള്ളവർക്കും ഒരു പോലെ join ചെയ്തു പ്രാർത്ഥിക്കാൻ Assemblies of God Malayalam District Council -Prayer Department-24 മണിക്കൂറും 365 ദിവസവും പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനാ ചങ്ങല കർത്താവിൽ ആശ്രയിച്ചു താമസിയാതെ ആരംഭിക്കുവാൻ താല്പര്യപ്പെടുന്നു. ZOOM മുഖേന  ഒരു സഭ ഒരു ആഴ്ചയിൽ ഒരു മണിക്കൂർ എന്ന ക്രമത്തിൽ ആയിരിക്കും.

ഇന്ത്യൻ സഭകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നമ്മെ കൂടുതലായി പ്രാർത്ഥനയിൽ മുന്നേറുവാൻ പ്രേരിപ്പിക്കുന്നു. ലോകരാജ്യങ്ങളുടെ ഉണർവിനും, ഇന്ത്യയുടെ സുവിശേഷികരണത്തിനും, ആത്മീയ  ഉണർവ്  ദേശങ്ങളിലും  രാജ്യങ്ങളിലും ഉണ്ടാകേണ്ടതിനുമായി,  ഇന്ത്യയിലെ ജനങ്ങൾ സത്യദൈവമായ  നമ്മുടെ കർത്താവിന്റെ തിരുമുഖത്തേക്ക്  തിരിയുവാനായി എല്ലാ സംസ്ഥാനങ്ങളെയും  ജനങ്ങളെയും  വഹിച്ചുകൊണ്ടും നമ്മുടെ സഭകളുടെ ആത്മീയ ഉന്നമനത്തിനും, നമ്മുടെ സമൂഹത്തിന്റെ സുഗമമായ മുന്നേറ്റത്തിനുമായി ആത്മഭാരത്തോടെ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം.

അനുയോജ്യമായ ഒരു time (1 hour) അറിയിച്ചാൽ (കഴിവതും വേഗത്തിൽ) ആ രീതിയിൽ ക്രമീകരിക്കാമായിരുന്നു. ഈ ദൈവീക നിയോഗത്തിന്റെ (DIVINE PROJECT) ഭാഗമാകാൻ പാസ്റ്ററെയും എല്ലാ സഭാ അംഗങ്ങളെയും ഞങ്ങൾ ഇതിനാൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഒപ്പം നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും പിന്തുണയും വിനീതമായി അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥനകളോടെ/സ്നേഹത്തോടെ

Pr.Jomon Kuruvilla 
+916235355453
Prayer Department

Related Posts