കുടിവെള്ളക്ഷാമം രൂക്ഷമായ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സെക്ഷന്റെ വിവിധ ഭാഗങ്ങളിൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നു.
കാഞ്ഞിരംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ. യാഹ്ദത്ത മണിയുടെ അദ്ധ്യക്ഷതയിൽ ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടർ പാസ്റ്റർ റ്റി. എസ്. സ്റ്റുവർട്ടിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടന്നു വരുന്നു.